The Madonna of the Streets
Mary's Rosaries

Home Page

Contact Us

Make a Payment, Methods of Payment, Refund and Exchange Policies

Rosaries
subpages:

How to Pray the Rosary
subpages:

Pictures Main Page
subpages:

Curriculum
subpages:

Website Terms of Use

License Agreement

Sitemap


The Work of God's Children

 Malayalam Rosary Prayers
This language is also known as Mopla, Alealum, Malayalani, Malayali, Malean, Maliyad, and Mallealle.
This language is spoken by 35,350,000 people in India.   It is also spoken in Malaysia, Israel, Fiji, Bahrain, Qatar, Singapore, United Kingdom, and United Arab Emirates.

See also The Work of God's Children page for the illustrated version of prayers in this language.

Pithavinteyum Puthranteyum /  The  Sign of the Cross / Signum Crucis
+ Pithavinteyum Puthranteyum Parishudhathmavinteyum namatthil.  Aamen.

Sarvasakthanaya pithavum / The Apostles’ Creed / Credo
Sarvasakthanaya pithavum aakasatthinteyum bhoomiyudeyum Srashtavumaya ekadeivatthil njan visvosikkunnu. Aviduthe ekaputhranum njangalude karthavumaya Iesomisihayil njan visvosikkunnu. Ie puthran parisudhatmavinal garbhasthanayi, kanyakamariyatthilninne piranne, panthios pilathosinte kalatthe peedakal sahiche, kurisil tharakkappette mariche adakkappette pathalangalil irangi. Marichavarude idayilninne muunnamnal sworgatthilekkezhunnalli sarvasakthiyulla Pithavinte valathubhagatthirikkunnu. Avidunne jeevikkunnavareyum marichavareyum viddhikkuvan varumennum njan visvosikkunnu. Visuddha kattholikkasabhayilum, punyavanmarude aikkyathilum papangalude mochantthilum sareeratthinte uyirppilum nithyamaya jeevithatthilum njan visvosikkunnu. Aamen.



സ്വര്‍ഗ്ഗസ്ഥനായ /Swargasthanaya / Our Father / Pater Noster

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ തിരുമനസ്സു, സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ, അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ, ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ, ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ,  ആമേന്‍ 


Another version of

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ / Swargasthanaya /Our Father / Pater Noster
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ,
അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ തിരുമനസ്സു,
സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ,
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരേണമേ,
ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ,
ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ,
തിന്മയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ,
ആമേന്‍


Doxology
[എന്തുകൊണ്ടെന്നാല്‍ രാജ്യം, ശക്തി, മഹത്വം അങ്ങയുടേതാകുന്നു,]

Another version of
Swargasthanaya /Our Father / Pater Noster
Swargasthanaya, nangaludae pithavae.
Angayudae naamam puchithamakanamae.
Angayudae rajyam varenamae,
Angayudae thirumanasseh
swargathilae polae bhumiyilumakanamae.
Annannuvenda aaharam innu ngangalkku tharenamae
ngangalodeh thettu chaiyunnavarodeh ngangal kchemikkunnathu
polae ngangaludae thettukal ngangalodu kchemikkenamae.
Ngangalae pralobhanathil ulppedutharuthae
thinmayil ninnum ngangalae kathurakshikkenamae. Aaamen.


Another version of
Suargasthanaya / Our Father / Pater Noster
Suargasthanaya njangalude Pithave, anjayude namam poojita-makaname, anjayude rajyam varaname; anjayude thirumanassu suargathile pole bhoomiyilum aakaname.
Njangalku aavasyamaya aaharam innu njangalku taraname; njangalodu thettu chayunavarodu njangal kshamikunnathu pole njagalude thettukal njangalodu kshamikaname, Njagale pralophanathil ulppedutharuthe. Thinmayil ninnu njagale rakshikaname. Aamen.


Nanmaniranga Mariamae /
Hail Mary / Ave Maria
Nanmaniranga Mariamae, swasthi karthavae ninnodukuudae
sthrikalil anugrahikka
pettavalahkunnu angayudae utharathil
phalamaya iesau anugrahikka Pettavanahkunnu.
Parishudha Mariamae, thampurantae ammae,
papikalaya ngangalkkuvendi
eppozhum nangaludae maranasamayathum thampuranodeh
apeshikkanamae. Aaamen.
 

Pithavinum / Glory Be / Gloria Patri
Pithavinum,
Putranum,
Parishudhathmavinum stuthi.
Aadhiyileppolae ippozhum, appozhum, annekkum. Aaamen.

Oh ente Iesoyae / The Fatima Prayer / Oh, My Jesus
Oh ente Iesoyae njangalude papangal kshamikkaname. Narakangtniyilninne njangale rekshikkaname. Ella athmakkaleyum prathyekiche angae sahayam kooduthal avasyamullavareyum sworgathilekkanayikkaname!

Parisuddha ranjee / Hail Holy Queen / Ave Maria
Parisuddha ranjee karunayude mathave swasthy! Njangalude jeevanum maadhuryavum sharanavume swasthy! Hawayude puramthallappetta makkalaya njangal angepakkal nilavilikkunnu. Kannuneerinte ie thazhvarayilninne angeppakkal njangal neduveerppedunnu. Aakayal njangalude madhyasthe, angayude karunayulla kannukal njangalude naere thirikkaname. Njangalude ie pravasatthinusesham angayude udhartthinte anugraheethabhalamaya Iesoye njangalku kanichutharaname. Karunayum vathsalyavum maddhuryavum niranja knayakamariyame, Aamen!

The 20 Mysteries of the Rosary

Sandhoshakaramaya Daivarahasyangal / The Joyful Mysteries

  1. Gabrieldaivadhoothan Mariyathe mangalavartha ariyikkunnu.
  2. Mariyam Elieshvapunyavathiye sandarsikkunnu.
  3. Iesomisiha kaalitthozhuthil pirakkunnu.
  4. Mathavum Yoseppithavum Unniesoye devalayatthil kazhchavaykkunnu.
  5. Unniesoye kanathepovukayum moonnamdivasam devalayatthil tharkkichukondirikkayil kandetthukayum cheyyunnu.

Prkasatthinte Daivarahasyangal / The Luminous Mysteries

  1. Iesomisiha Yohannanilninnum mammodeesa sveekarikkunnu.
  2. Kanayile kalyanavirunnil Ieso vellam veenjakkunu.
  3. Anuthapatthilekke aahvanamcheythukonde Yesu daivarajyam prasangikkunnu.
  4. Ieso Sishynmarude mumpil roopantharappedunnu.
  5. Iesomisiha visuddha Kurbana sthapikkunnu.

Dhukkakaramaya Daivarahasyangal / The Sorrowful Mysteries

  1. Iesomisiha poonkavanatthilvache raktham viyarkkunnu.
  2. Iesomisiha kaltthoonil kettappette chammattikalal adikkappedunnu.
  3. Iesomisihayude thirusirassil mulmudi tharakkunnu.
  4. Iesomisiha kurishum vahichukonde Gagulthayilekke pokunnu.
  5. Iesomisiha kurisil tharkkappette marikkunnu.

Mahimayude Daivarahasyangal / The Glorious Mysteries

  1. Iesomisiha mariche moonamnal uyirtthezunnelkkunnu.
  2. Iesomisiha uyirthathinte nalpathamnal swargarohanam cheyyunnu.
  3. Parisuddhatmave parishuddha kanyakamariyathintemelum sleehanmanmarudemelum Irangivarunnu.
  4. Mathave sworgaropanam cheyyunnu.
  5. Mathave sworgatthinteyum bhumiyudeyum ranjiyayi mudi dharippikkappedunnu.

The Nicene Creed

Sarvasakthiyulla Pithavayi akasathieyum

bhoomiyeyum kanappedunnavayum

kanappedathavayumayulla !sakalatheyum srishtichavanaya eka deivathil gnan viswasikkunnu.

Deivathinte ekajathanaya puthrranayi eka Karthavaya

Yesu Kristhuvilum gnan viswasikkunnu; Avan sarva
lokangalkum munpe thante pithavilninnu janippikkappettavan, Delvathil ninnu deivam, prakasathilninnu prakaram, sathyadeivathil ninnu

sathyadeivam, Janippikkappettavan, undakkappettavanalla, Pithavinodue eka thathvamullavan, Avanal sakalavum undayi, avan manushyaraya namukum nammude rakshakkum vends swargathil ninnu erangi,

Parishudhathmavinal kanyaka mariayilninnu avatharichu

manushyanayi theernnu, Ponthios Peelathosinte keezhil

'namukku vendi Kroosikkappettu, Avan kashtapettu,

Adakkappettu, Thiruvezhuthukalin prakaram Moonnam

divasam uylrthezhunnettu swargathilekku kayari

Pithavinte valathu bhagathu erikkunnu. Avan jeevanullavareyum marichavareyum nyayam vidhippan

mahathvathode veendum varum. Avante rajyathinu

avasanam undakayilla.

 Karthavum jeevippikkunnavanum, Pithavilninnum
puthral nilninnum purappe-dunnavanum, Pithavinodum,
Puthra-nodumkoode vannikkappettu
mahathvappedunnavanum, Prava-chakare-kkondu parayichavanumaya pari-sudha-thmavilum gnan viswasikkunnu.
Katholikavum appo-stholikavu-maya eka visudha
sabhayilum gnan viswa-sikkunnu. Papa-mocha-nathinulla eka bapthismaye gnan anusarikkunnu. Marichavarude puna-rudhana-thinum, varuvanulla lokathile jeevanum gnan

kathirikkunnu. AMEN.

Thrisandhya Japam / The Angelus
(The Angel of the LORD declared....)


Karthavinte Malakha Parisudha Mariyathode vachichu.
Parisudhatmaval Mariyam garbham dharichu.

Nanma Niranja Mariyame.....

Ita Karthavinte Dasi,
Ninte Vachanam poole ennilakatte.

Nanma Niranja Mariyame....

Vachanam mamsamayi nammude idayil vasichu.

Nanma niranja Mariyame....

Ieso Misihayude vagdanangalkke njangal yogyarakuvan,
Parisudha Deivamathave njangalkkuvendi apekshikkaname.

Prarthikkam,

Sarveswara Karathave, Malakhayude sandesatthal Angayude puthranaya Iesomisihayude manushyavathara vartha arinjirikkunna njangal Aviduthe peedanubhavavum kurisumaranavum mukhena Uyirppinte mahima prapikkuvan anugraham cheyyanameyenne njangalude Karthaveesomisiha vazhi Angayode njangal apekshikkunnu. Amen.

Pithavinum Puthranum Parisudhatmavinum stuthi,
Adhiyileppole ippozhum eppozhum enneykkum. Amen. (3x)]



ആമുഖ പ്രാര്‍ത്ഥന /
The Apostles' Creed

അളവില്ലാത്ത സകല

 നന്മസ്വരൂപിയായിരിക്കുന്ന

 സര്‍വ്വേശ്വരാ, കര്‍ത്താവേ, നീചമനുഷ്യരും

 നന്ദിഹീനരും

 പാപികളുമായിരിക്കുന്ന അടിയങ്ങള്‍


 അറുതിയില്ലാത്ത


 മഹിമപ്രതാപത്തൊടുകൂടെയിരിക്കുന്ന


 അങ്ങേ സന്നിധിയില്‍

 ജപം ചെയ്യാന്‍ അയോഗ്യരായിരിക്കുന്നു.

 എങ്കിലും


അങ്ങേ

 അനന്ത ദയയിന്മേല്‍ ശരണപ്പെട്ടുകൊണ്ട്

 പരിശുദ്ധ


വിന്റെ സ്തുതിക്കായിട്ട് ഈ

 അമ്പത്തിമൂന്നുമണി


 ജപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ജപം

 ഭക്തിയോടുകൂടെ

 ചെയ്തു പലവിചാരം കൂടാതെ തികപ്പാന്‍

 കര്‍ത്താവേ അങ്ങു


 സഹായം ചെയ്ക.



കര്‍ത്തൃപ്രാര്‍ത്ഥന / Our Father / Pater Noster



സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ

 നാമം പൂജിതമാകേണമേ, അങ്ങയുടെ രാജ്യം

 വരേണമേ, അങ്ങയുടെ തിരുമനസ്സ്

 സ്വര്‍ഗ്ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ.

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു

തരേണമേ; ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട്


 ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ


തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ
. ഞങ്ങളെ


 പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ


തിന്മയില്‍നിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ
.


 
ആമ്മേന്‍.


പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥന /


 Hail Mary / Ave Maria /നന്മനിറഞ്ഞ മറിയമേ



നന്മനിറഞ്ഞ മറിയമേ, നിനക്കു സ്വസ്തി!

 കര്‍ത്താവ് അങ്ങയോടുകൂടെ.


സ്ത്രീകളില്‍ അങ്ങ്

 അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ

 ഉദരത്തിന്‍ ഫലമായ ഈശോ

 അനുഗ്രഹിക്കപ്പെട്ടവനാകുന്നു.


പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ

 ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ

 മരണസമയത്തും തമ്പുരാനോട്

 അപേക്ഷിച്ചുകൊള്ളേണമേ. ആമ്മേന്‍.



ത്രിത്വസ്തുതി / Glory Be / Gloria Patri

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

ആദിയിലെപ്പോലെ ഇപ്പോഴും, എപ്പോഴും,


 
എന്നേക്കും


 സ്തുതിയായിരിക്കട്ടെ
. ആമ്മേന്‍.




മരിച്ചവര്‍ക്കുവേണ്ടിയുള്ള ജപമാലയിലെ


 പ്രാര്‍ത്ഥന / Fatima Prayer (Oh, My Jesus)/


ഓ എന്റെ ഈശോയേ



ഓ എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍

 ക്ഷമിക്കേണമേ. നരകാഗ്നിയില്‍നിന്ന് ഞങ്ങളെ

 രക്ഷിക്കേണമേ. എല്ലാത്മാക്കളെയും,

 പ്രത്യേകിച്ച്, അങ്ങേ കരുണ ഏറ്റവും കൂടുതല്‍

 ആവശ്യം ഉള്ളവരെ സ്വര്‍ഗ്ഗത്തിലേക്ക്

 ആനയിക്കേണമേ.



വിശ്വാസപ്രമാണം


1
സ്വര്‍ഗ്ഗ.

ബാവാതമ്പുരാനു മകളായിരിക്കുന്ന പരിശുദ്ധ

 ദൈവമാതാവേ,

 ഞങ്ങളില്‍ ദൈവവിശ്വാസമെന്ന

 പുണ്യമുണ്ടായി ഫലം

 
ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോ

ടപേക്ഷിക്കേണമേ

1 നന്മ.

പുത്രന്‍ തമ്പുരാനു മാതാവായിരിക്കുന്ന

 പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍

 ദൈവശരണമെന്ന പുണ്യമുണ്ടായി

 വളരുവാനായിട്ട് അങ്ങേ

 തിരിക്കുമാരനോടപേക്ഷിക്കേണമേ

1 നന്മ.

റൂഹാദ്കുദ്ശാ തമ്പുരാനു ഏറ്റവും

 പ്രിയപ്പെട്ടവളായിരിക്കുന്ന പരിശുദ്ധ

 ദൈവമാതാവേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന

 പുണ്യമുണ്ടായി വളരുവാനായിട്ട് അങ്ങേ

 തിരിക്കുമാരനോടപേക്ഷിക്കേണമേ


1 നന്മ.

1 ത്രിത്വ.



കാലമനുസരിച്ചുള്ള ജപങ്ങള്‍

/ The Joyful Mysteries


സന്തോഷത്തിന്റെ രഹസ്യങ്ങള്‍
The Annunciation
പരിശുദ്ധ കന്യാസ്ത്രീമറിയമേ, ദൈവവചനം
 അങ്ങേ തിരുവുദരത്തില്‍ മനുഷ്യാവതാരം
 ചെയ്യുമെന്ന് ഗബ്രിയേല്‍ ദൈവദൂതന്‍ വഴി
 ദൈവകല്പനയാല്‍ അങ്ങേ
 അറിയിച്ചതിനെയോറ്ത്ത് അങ്ങേക്കുണ്ടായ
 സന്തോഷത്തെയോറ്ത്ത് ധ്യാനിക്കുന്ന
 ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 സംഗ്രഹിച്ചുകൊണ്ടിരിപ്പാന്‍ കൃപ
 ചെയ്യേണമേ.


1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.


ഓ എന്റെ ഈശോയേ.. 

 The Visitation

പരിശുദ്ധ ദൈവമാതാവേ, അങ്ങേ ഇളയമ്മയായ
 ഏലീശ്വാ പുണ്യവതിയെ അങ്ങു ചെന്നു
 കണ്ടപ്പോള്‍, ആ പുണ്യവതിക്ക്
 സര്‍വ്വേശ്വരന്‍ ചെയത കരുണയെക്കണ്ട്
 അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
 ധ്യാനിക്കുന്ന ഞങ്ങള്‍ ലൌകിക
 സന്തോഷങ്ങളെ പരിത്യജിച്ച് പരലോക
 സന്തോഷങ്ങളെ ആഗ്രചിച്ചുതേടുവാന്‍ കൃപ
 ചെയ്യേണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ

ഓ എന്റെ ഈശോയേ.. 

The Nativity

പരിശുദ്ധ ദൈവമാതാവേ, അങ്ങേ
 കന്യാത്വത്തിനു അന്തരം വരാതെ അങ്ങേ
 ദൈവകുമാരനെ പ്രസവിച്ചതിനാല്‍
 അങ്ങേക്കുണ്ടായ സന്തോഷത്തെ ഓറ്ത്തു
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങ്
 ജ്ഞാനവിധമായി പിറപ്പാന്‍ കൃപ
 ചെയ്യേണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Presentation

പരിശുദ്ധ ദൈവമാതാവേ, അങ്ങേ
 തിരുക്കുമാര‍നെ ദൈവാലയത്തില്‍
 കാഴ്ചവെച്ചപ്പോള്‍ മഹാത്മാക്കള്‍ തന്നെ
 സ്തുതിക്കുന്നതുകണ്ട് അങ്ങേക്കുണ്ടാ‍യ
 സന്തോഷത്തെ ഓറ്ത്ത് ധ്യാനിക്കുന്ന ഞ
ങ്ങള്‍ അങ്ങേക്ക് യോഗ്യമായ
 ദൈവാലയമായിരിപ്പാന്‍ കൃപ ചെയ്യേണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ

ഓ എന്റെ ഈശോയേ..

The Finding of Jesus in the Temple

പരിശുദ്ധ ദൈവമാതാവേ, അങ്ങേ
തിരുക്കുമാര‍നെ പന്ത്രണ്ടാം വയസ്സില്‍
 കാണാതെ പോയപ്പോള്‍ മൂന്നാം ദിവസം
 ദൈവാ‍ലയത്തില്‍വച്ചു
 തര്‍ക്കിച്ചുകൊണ്ടിരിക്കയില്‍ അങ്ങുതന്നെ
 കണ്ടെത്തിയതിനാലുണ്ടായ സന്തോഷത്തെ
 ഓറ്ത്ത് ധ്യാനിക്കുന്ന ഞങ്ങള്‍ മേലില്‍
 പാപത്താല്‍ വിട്ടുപിരിയാതിരിപ്പാനും
 വിട്ടുപിരിഞ്ഞു പോയാലുടനെ
മനസ്താപത്താല്‍ തന്നെ കണ്ടെത്താനും കൃപ
 ചെയ്യേണമേ.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


ദുഃഖത്തിന്റെ രഹസ്യങ്ങള്‍
The Sorrowful Mysteries

The Agony in the Garden
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 പൂങ്കാവനത്തില്‍
 നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍
 ചോരവിയര്‍ത്തു എന്നതിന്മേല്‍ ധ്യാനിക്കുന്ന
 ഞങ്ങള്‍
 ഞങ്ങളുടെ പാപങ്ങളിന്മേല്‍ മനഃ‍സ്തപിച്ച്
 പാപപ്പൊറുതി ലഭിപ്പാന്‍ കൃപചെയ്യണമേ,
 ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Scourging at the Pillar

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്
‍ കല്‍ത്തൂണിന്മേല്‍ കെട്ടപ്പെട്ട് ചമ്മട്ടികളാല്‍
 അടിക്കപ്പെട്ടു എന്നതിന്മേല്‍ ധ്യാനിക്കുന്ന
 ഞങ്ങള്‍
 ഞങ്ങളുടെ പാപങ്ങളിലാണ്ടുകുന്ന
 കഠിനശിക്ഷകളില്‍നിന്ന് മനഃസ്താപത്താലും
 നല്ല
 വ്യാപാരത്താലും ഒഴിഞ്ഞുമാറുവാന്‍
 കൃപചെയ്യേണമേ,
 ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


The Crowning with Thorns

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്റെ
 തിരുത്തലയില്‍ മുള്‍മുടി ധരിപ്പിച്ച്
 പരിഹാസരാജാവായി തന്നെ സ്ഥാപിച്ചതിന്മേല്‍
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 തിരുപ്പാടുകളും മുറിവുകളും പതിച്ചരുളേണമേ,
 ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

Jesus Carries His Cross

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാന്‍
 ഈശോമിശിഹാവധത്തിനു വിധിക്കപ്പെട്ട്
 ഭാരമേറിയാ
 സ്ലീവാമരം ചുമന്നുകൊണ്ട്
 ഗാഗുല്‍ത്താമലയിലേക്കു
 പോകുന്നതിന്മേല്‍ ധ്യാനിക്കുന്ന ഞങ്ങള്‍
 ഞങ്ങളുടെ
 പാപങ്ങളിന്മേല്‍ മനഃസ്തപിച്ച് പാപപ്പൊറുതി
 ലഭിപ്പാന്‍ കൃപചെയ്യണമേ, ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Crucifixion

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 ഗാഗുല്‍ത്താമലയില്‍‌വച്ച് അങ്ങേ മുമ്പാകെ
 ഇരുമ്പാണികളാല്‍ കുരിശിന്മേല്‍ തറയ്ക്കപ്പെട്ടു
 എന്നു
 ധ്യാനിക്കുന്ന ഞങ്ങളുടെ ഹൃദയത്തിലും അങ്ങേ
 തിരുപ്പാടുകളും വ്യാകുലങ്ങളും
 പതിച്ചരുളേണമേ,
 ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..


മഹിമയുടെ രഹസ്യങ്ങള്‍

The Glorious Mysteries

The Resurrection
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 പാടുപെട്ടുമരിച്ച മൂന്നാംനാള്‍ എന്നന്നേക്കും
 ജീവിക്കുന്നതിനായി
 ഉയിര്‍ത്തെഴുന്നേറ്റതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 പാപമായ
 മരണത്തില്‍നിന്ന് നിത്യമായി
 ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
 കൃപചെയ്യണമേ, ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Ascension

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തതിന്റെ നാല്പതാം ദിവസം എത്രയും
 മഹിമപ്രതാപത്തോടുകൂടെ സ്വര്‍ഗ്ഗാരോഹണം
 ചെയ്തതിനാലുണ്ടായ മഹിമയേ ഓര്‍ത്തു
 ധ്യാനിക്കുന്ന
 ഞങ്ങള്‍ പരലോകവാഴ്ചയെ മാത്രം ആഗ്രഹിച്ച്
 മോക്ഷം പ്രാപിപ്പാന്‍ കൃപചെയ്യേണമേ,
 ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Descent of the Holy Spirit

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തെഴുന്നള്ളിയതിന്റെ പത്താംനാള്‍
 ഊട്ടുശാലയില്‍
 ധ്യാനിച്ചിരുന്ന തന്റെയും ശിഷ്യന്മാരുടെയുമേല്‍
 റൂഹാദ്കുദ്ശായെ യാത്രയാക്കിയതിനാലുണ്ടായ
 മഹിമയെ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങളുടെ
 റൂഹാദ്കുദ്ശായുടെ പ്രസാദവരത്താല്‍
 ദൈവതിരുമനസ്സുപോലെ വ്യാപരിപ്പാന്‍
 കൃപചെയ്യേണമേ, ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ.

ഓ എന്റെ ഈശോയേ..

The Assumption

പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരന്‍
 ഉയിര്‍ത്തെഴുന്നള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍
 ഇഹലോകത്തില്‍നിന്നും മാലാഖമാരാല്‍
 സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ടതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 അങ്ങയുടെ
 സഹായത്താല്‍ മോക്ഷത്തില്‍ വന്നുചേരുവാന്‍
 കൃപചെയ്യണമേ, ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 10 നന്മ. 1 ത്രിത്വ

ഓ എന്റെ ഈശോയേ..

The Coronation

പരിശുദ്ധ ദൈവമാതാവേ, അങ്ങു പരലോകത്തില്‍
 എഴുന്നള്ളിയ ഉടനെ അങ്ങേ തിരുക്കുമാരന്‍
 അങ്ങയെ
 ത്രിലോകരാജ്ഞിയായി
 മുടിധരിപ്പിച്ചതിനാലുണ്ടായ
 മഹിമയേ ഓര്‍ത്തു ധ്യാനിക്കുന്ന ഞങ്ങള്‍
 സ്വര്‍ഗ്ഗത്തിലും സന്തതം ദൈവത്തെ
 സ്തുതിച്ചാനന്ദിപ്പാന്‍ കൃപ ചെയ്യേണമേ,
 ആമ്മേന്‍.


1 [സ്വര്‍ഗ്ഗസ്ഥനായ പിതാവേ|സ്വര്‍ഗ്ഗ.]] 10 നന്മ